Car care tips

ഒടുന്നതിനിടയിൽ വാഹനം കത്തുപിടിക്കാൻ ഇതുമതി

Summary

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിച്ചു വൻ അപകടങ്ങൾ ഉണ്ടാകുന്നത് നാം കേട്ടിട്ടുണ്ട് , ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യധതകൾ എന്തൊക്കെയാണെന്നു ഏതൊരു വാഹന ഉബഭോക്താവും അറിഞ്ഞിരിക്കണം. വാഹനങ്ങൾക് തീപിടിക്കുവാനുള്ള ഒരു പ്രധാനകാരണം ഷോർട്ട് സർക്യൂട്ട് ആണ്. വീടുകളിലും ഓഫീസുകളിലും എല്ലാം ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതിനെ കുറിച്ച് നമ്മൾ അറിവുണ്ടായിരിക്കാം എന്നാൽ എങ്ങനെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഷോർട്ട് […]

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിച്ചു വൻ അപകടങ്ങൾ ഉണ്ടാകുന്നത് നാം കേട്ടിട്ടുണ്ട് , ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യധതകൾ എന്തൊക്കെയാണെന്നു ഏതൊരു വാഹന ഉബഭോക്താവും അറിഞ്ഞിരിക്കണം.

വാഹനങ്ങൾക് തീപിടിക്കുവാനുള്ള ഒരു പ്രധാനകാരണം ഷോർട്ട് സർക്യൂട്ട് ആണ്. വീടുകളിലും ഓഫീസുകളിലും എല്ലാം ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതിനെ കുറിച്ച് നമ്മൾ അറിവുണ്ടായിരിക്കാം എന്നാൽ എങ്ങനെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നത്..? അല്ലെ ?

ഉത്തരം ലളിതമാണ്, വാഹനത്തിൽ മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് നമ്മെ അപകടത്തിൽപ്പെടുന്നത്.

ഒരു പരിധിയിൽ കൂടുതൽ വൈധ്യുതി ഉപയോഗിക്കുന്ന അഫ്റ്റർ മാർക്കറ്റ് ഹെഡ് ലൈറ്റ് ബൾബുകൾ വയറിങ്ങുകൾ , മ്യൂസിക് സിസ്റ്റം എന്നിവയുടെ ഉപയോഗം നമ്മുടെ വാഹനത്തിലെ വയറിങ്ങുകൾ കൂടുതലായി ഹീറ്റ് ആകുവാൻ ഇടയാക്കുന്നു .ഇങ്ങനെ കൂടുതലായി ഉണ്ടാകുന്ന ഹീറ്റ് വയറിങ്ങുകളുടെ ഇന്സുലാഷൻ ഉരുകുവാനും ഇത് ഷൊർട് സർക്യൂറ്റിനു കാരണം ആവുകയും ചെയ്യുന്നു. വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ സ്പാർക്ക് പോലും വലിയ തീപിടുത്തത്തി ലേക് നയിച്ചേക്കാം, കാരണം വാഹനത്തിന്റെ ഉൾഭാഗം പ്ലാസ്റ്റിക്/ റബർ മുതലായവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ഇവയ്ക്ക് തീ പിടിക്കാനുള്ള സാധ്യത കൂടുതലായതിനാൽ വൻ ദുരന്തത്തിലേക്ക് വഴി മാറുകയും ചെയ്യും.

വാഹനത്തിലിരുന്ന് സിഗരറ്റു കത്തിക്കാനായി ലൈറ്റർ ഉപയോഗിക്കുന്നതും വാഹനം അപകടത്തിൽ പെടുത്തും – കാരണം വാഹനത്തിൽ സുഗന്ധത്തിനു ഉപയോഗിക്കുന്ന എയർഫ്രഷ്നറുകൾ തീ പിടിക്കാനുള്ള സാധ്യത ഉണ്ടാക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ എയർഫ്രഷ്നറുകളുടെ ഭാഗത്ത് വെച്ച് ലൈറ്റർ കത്തുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കും.

വാഹനങ്ങൾ കത്തുപിടിക്കാൻ ഉള്ള മറ്റൊരു പ്രധാന കാരണം ഓയിൽ ലീക്കുകൾ ആണ് . പവർ സ്റ്റിയറിംഗ്, എഞ്ചിൻ ഓയിൽ , ട്രാൻസ്മിഷൻ ഓയിൽ എന്നിവയുടെ ഹോസുകൾക് കാലപ്പഴക്കം മൂലം ലീക്കുകൾ ഉണ്ടായെന്നു വരാം, ഇങ്ങനെ ലീക് ആകുന്ന ഓയിൽ സൈലെൻസർ ഉണ്ടാകുന്ന ചൂട് മൂലമോ എൻജിൻ റൂമിൽ ഉണ്ടാകുന്ന ചൂട് മൂലമോ കത്തുപിടിക്കുകയോ ചെയ്യുന്നതുമൂലം വൻ അപകടം ഉണ്ടായെന്നു വരാം. മറ്റൊന്ന് ദീർഘദൂര യാത്രകളിൽ ഉണ്ടാകുന്ന അപകടങ്ങൾ ആണ് , ലോങ് ട്രിപ്പ് പോകുന്ന ഹെവി വാഹനങ്ങളുടെ ബ്രേക്ക്, ക്ലച് , ടയർ എന്നിവ കത്തുന്ന സാഹചര്യങ്ങളും ഉണ്ടാകുവാറുണ്ട്. അമിതമായി ഉണ്ടാകുന്ന ചൂട് വാഹനത്തിലേക് തീ ആയി പടർന്നെന്നും വരാം.

ഇങ്ങനെ തീ പടരുന്ന സാഹചര്യങ്ങളിൽ ചില മുൻകരുതലുകൾ നമ്മെ രീക്ഷിച്ചേക്കാം. നമ്മുടെ വാഹനത്തിൽ തീർച്ചയായും തീ അണക്കാനുള്ള ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ തീർച്ചയ്യയും കരുതുക ( പുതിയ വാഹനങ്ങളിൽ ഇതു ലഭ്യമാണ് ) , തീയോ പുകയോ ഉണ്ടാകുന്ന പക്ഷം വാഹനം ഉടനടി നിർത്തുകയും പറ്റുമെങ്കിൽ ബോണറ്റ് തുറന്നു വക്കാൻ ശ്രേമിക്കുകയോ ചെയ്യുക , ബോണറ്റ് തുറന്നു വക്കുന്നത് തീ അണക്കാനുള്ള എളുപതിനു വേണ്ടിയാണ്. എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീ അനയ്ക്കാൻ ശ്രേമിക്കുകയോ അത് ഇല്ലാത്ത പക്ഷം വെള്ളത്തിനു പകരം മണൽ വാരി വിതറുകയോ ചെയ്യുന്നതാണ് നല്ലത്. പെട്രോൾ പമ്പിനോട് അടുത്ത് ആണ് അപകടം സംഭവിച്ചതെങ്കിൽ പമ്പിൽ തീ അണിക്കുന്നതിനുള്ള ഉപകരണങ്ങൾ തീർച്ചയായും ഉണ്ടാകും, ഭീതി കൂടാതെ അതുപയോഗിച്ചു തീ അണയ്ക്കുക. വാഹനത്തിനുള്ളിൽ ബോഡി സ്‌പ്രേ , എയർ പുരിഫെയർ , മുതലായ പെട്ടെന്ന് കത്തുവാനിടയുള്ള സാധനങ്ങൾ കഴിവതും ഉപയോഗിക്കാതിരിക്കുക. ചൂട് കാലങ്ങളിൽ കഴിവതും ഇന്ധനം ഫുൾ ടാങ്ക് നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. യഥാ സമയത്തു വാഹനങ്ങൾ സർവീസ് ചെയ്യുക കഴിവതും ഓയിൽ ലീക്കുകൾ അപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

New launch

ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് MVD നേരിട്ട് നൽകും

അടുത്തമാസം മുതൽ പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറുകയാണ്. വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കത്തിലേക്…

New launch

ഏതർ 450 എക്‌സ് എത്തുന്നു

ഇന്ത്യൻ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങലോഡ് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഇരുചക്ര ഇലക്ട്രിക് വാഹന നിര്മാതാക്കളിൽ ഒന്നാമനാണ് ഏതർ എനർജി.എതർ 450x എന്ന 125 സിസി വിഭാഗത്തിൽ പെടുന്ന…

Car care tips

വാഹനങ്ങളുടെ വാറന്റി അറിഞ്ഞിരിക്കേണ്ടത്

പുതിയതായി എന്ത് മേടിച്ചാലും ആ ഒരു വസ്തുവിന് വാറന്റി അല്ലെങ്കിൽ ഗ്യാരന്റി എന്നിവ ഉണ്ടാകും. അതുപോൾതന്നെയാണ് ഒരു പുത്തൻ വാഹനം മേടിച്ചാലും, പുതിയൊരു കാർ മേടിച്ചാൽ നാം…

Car care tips Technical

TC- AMT ട്രാൻസ്മിഷൻ, അറിഞ്ഞിരികേണ്ടത്

നമ്മുടെ ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് ശ്രേണിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടു ഇനം ഗിയർ ബോക്സുകളയ ടോർക് കൺവെർട്ടർ , AMT എന്നിവയെ പറ്റിയാണ്…

New launch

മഹീന്ദ്ര ബോലെറോ- വില വർധിപ്പിക്കുന്നു

വാഹന പ്രേമികൾക്കിടയിലെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആണ് മഹീന്ദ്ര ബൊലേറോ. 2020 മാർച്ചോടുകൂടി ബൊലേറോ ഫേസ്‌ലിഫ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ ഒരു വിഭാഗത്തിൽ പെടുന്ന മോഡലുകൾക്…

New launch

ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതാണ് ഹാർലി ഇന്ത്യൻ വിപണിയോട് മുഖം തിരിക്കാൻ കാരണം.വളരെ വലിയ…

Technical

വിമാനത്തിലെ ബ്ലാക് ബോക്സ് എന്താണെന്ന് അറിയാമോ ?

ഒരു വിമാനം അപകടത്തിൽ പെട്ടത്തിനുശേഷം അതിനെക്കുറിച്ചു അന്വേഷണം നടത്തുമ്പോൾ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് വിമനതൻറ്റെ  ബ്ലാക് ബോക്‌സ്. എന്താണ്  ബ്ലാക് ബോക്‌സ് എന്നു പറയുന്നത്? ബ്ലാക്ക്…

Car care tips Technical

എഞ്ചിൻ കൂളന്റ് അറിഞ്ഞിരികേണ്ട കാര്യങ്ങൾ

ഒരു ഓട്ടോമൊട്ടീവ് എഞ്ചിൻ വർക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വളരെ വലിയ താപനിലയെ ഒരു പരിധിക്കുള്ളിൽ നിലനിർത്താൻ ഉപയോഗിക്കുന്ന കാര്യങ്ങളിൽ  ഒന്നാണ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന കൂളന്റ് അഥവാ ആന്റിഫ്രീസ്.…

New launch

സോണറ്റ് – കിയയുടെ പുതിയ ആയുധം

ചുരുങ്ങിയ കാലംകൊണ്ട് വാഹന പ്രേമികൾക്കിടയിൽ ഇടം പിടിച്ച കൊറിയൻ ബ്രാൻഡ് ആണ് കിയ. കിയ ആദ്യമായി അവതരിപ്പിച്ച സെൽടോസ് എന്ന മോഡൽ വളരെ ജനപ്രീതി നേടിയിരുന്നു അതിനു…

Car care tips Technical

ഗിയർ ബോക്സ് – ഒരു അവലോകനം

ഇന്ത്യൻ വാഹന വിപണിക്ക് പണ്ട് കാലം മുതൽ തന്നെ മാനുവൽ ഗിയർ ബോക്സുകളോട് ആയിരുന്നു താല്പര്യം. വിദേശ രാജ്യങ്ങളിലും ഏറെക്കുറെ ഇതേ ശൈലി തന്നെ ആണ് നിലനിന്നിരുന്നത്…