New launch

MG ഗ്ലോസ്റ്റർ – തെറ്റിധാരണകൾ ആണ് മാറേണ്ടത്

Summary

പ്രമുഖ വ്ലോഗ്ഗറും പ്രമുഖ വാഹന ബ്രാൻഡും തമ്മിലുള്ള സൈബർ പോരാട്ടങ്ങൾക്ക് ലേശം വീര്യം കുറഞ്ഞിരിക്കുന്നു. ഏതൊരു വാഹനം വിപണിയിലേക്ക് ഇറക്കുന്നത് വളരെ അധികം വർഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ്. അതിൽ ലക്ഷത്തിൽ ഒന്നിനോ പന്തിനായിരത്തിൽ ഒന്നിനോ എന്തെങ്കിലും ചില പ്രേശ്നങ്ങൾ കണ്ടെന്നു വരാം, എന്നു കരുതി പ്രൊഡക്ഷൻ ചെയ്തിറങ്ങിയ ലക്ഷകണക്കിന് വാഹനങ്ങൾക് പ്രെശ്‌നം ഉണ്ടാകണമെന്നില്ല.വാഹനം ഉപയോഗിക്കുന്ന വ്യെക്തിയുടെ […]

പ്രമുഖ വ്ലോഗ്ഗറും പ്രമുഖ വാഹന ബ്രാൻഡും തമ്മിലുള്ള സൈബർ പോരാട്ടങ്ങൾക്ക് ലേശം വീര്യം കുറഞ്ഞിരിക്കുന്നു. ഏതൊരു വാഹനം വിപണിയിലേക്ക് ഇറക്കുന്നത് വളരെ അധികം വർഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ്. അതിൽ ലക്ഷത്തിൽ ഒന്നിനോ പന്തിനായിരത്തിൽ ഒന്നിനോ എന്തെങ്കിലും ചില പ്രേശ്നങ്ങൾ കണ്ടെന്നു വരാം, എന്നു കരുതി പ്രൊഡക്ഷൻ ചെയ്തിറങ്ങിയ ലക്ഷകണക്കിന് വാഹനങ്ങൾക് പ്രെശ്‌നം ഉണ്ടാകണമെന്നില്ല.വാഹനം ഉപയോഗിക്കുന്ന വ്യെക്തിയുടെ സുരക്ഷക്കും വാഹനത്തിൽ ഉയപയോഗിക്കുന്ന വിലകൂടിയ പാർട്സുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ് വാഹനത്തിലെ നൂതന സാങ്കേതിക വിദ്യകൾ വർക് ചെയ്യുന്നത്. വാഹന നൂതന സാങ്കേതിക വിദ്യകളുടെ മേഖലയിൽ ജോലി ചെയ്യുന്ന കിരൺ കെ ജി എന്ന വ്യക്തിയുടെ പോസ്റ്റാണ്, വണ്ടിപ്രാന്തമാരുടെ ഇടയിൽ ഇപ്പോൾ ചർച്ച. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

പ്രിയ ഭക്തരേ?,

” ഗിയർ ബോക്‌സ് ഫോൾട്ട് എന്ന ഒരു മെസേജ് ആധുനിക വണ്ടികളിൽ ഇങ്ങനെ എഴുതിക്കാണിക്കുന്നത് ഗിയർ ബോക്സിനുള്ളിലെ എല്ലാം പറിഞ്ഞ് പോയിട്ടോ ഗിയർ ബോക്‌സ് മൊത്തത്തിലോ ഭാഗികമായോ നശിച്ചു പോയിട്ടല്ല. ഏതെങ്കിലും സെൻസറുകൾക്ക് ഫോർട്ട് സംഭവിക്കുമ്പോഴോ ( താത്കാലികമോ / സ്ഥിരമായോ) ലൂസ് കണക്ഷൻ വരികയോ, ഇല്ലെങ്കിൽ ദുരുപയോഗം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തിങ്കിലും സാങ്കേതിക കാരണങ്ങളാലോ ആവാം. ഈ സെൻസറുകൾ അതിൻ്റെ കണ്ട്രോൾ മൊഡ്യുൾ ഇൽ (ECU) സെറ്റ് ചെയ്തിരിക്കുന്ന വാർണിങ് ലിമിറ്റ് ന് മുകളിലോ താഴെയോ പോകുന്നതിനാലോ ഗിയർ ബോക്‌സ് ഫോൾട്ടി എന്ന ഒരു വാർണിങ് വന്നെന്നു വരാം (വാഹനങ്ങളുടെ /ബ്രാൻഡുകളുടെ ടെക്‌നോളജി അനുസരിച്ചു ).

ഈ മേൽപറഞ്ഞ അവസ്ഥയിൽ ഏതെങ്കിലും ഉണ്ടാകുവാൻ ഇടയായൽ വാഹനം ഓടികക്കുന്ന ഡ്രൈവർക്ക് വാർണിങ് നൽകുന്ന ഒരു പ്രോഗ്രാമിംഗ് ECU ഉള്ളിൽ ചെയ്തിട്ടുണ്ടാവും. അതിലൊന്നാണ് ക്ലസ്റ്ററിൽ എഴുതി കാണിക്കുകയോ അല്ലെങ്കിൽ വാർണിങ് സൗണ്ട് ആയി കേൾക്കുകയോ ആണ് ചെയ്യുക. ഇതു കൂടാതെ വാഹനത്തിന്റെ എൻജിന്റെ സുരക്ഷക്ക് വേണ്ടി Ecu ചില കാര്യങ്ങൾ ഡിസേബിൾ ചെയ്തെന്നു വരാം. അതിൽ പ്രധാനപ്പെട്ടവയാണ് ത്രോട്ടൽ ലോക് ,സ്പീഡ് ലിമിറ്റ്, Rev ലിമിറ്റ് എന്നിവ. ചിലപ്പോൾ ഇത് എഞ്ചിൻ ഓഫ്‌ ആക്കി ഒന്നു ഒൻ ആക്കിയാൽ മാറിയേക്കാം, അതിനെയാണ് റീസെറ്റ് കണ്ട്രോൾ മൊഡ്യുൾ എന്നു പറയുന്നത്.

ഗിയർ ബോക്‌സിന് ഉള്ളിൽ സ്ഥിരമായ എന്തെങ്കിലും പ്രെസനം ഉണ്ടെങ്കിൽ റീസെറ്റ് ചെയ്താലും മാറില്ല. അങ്ങനെയെങ്കിൽ വാഹനം സർവീസ് സെന്ററിലേക് കൊണ്ടു പോകുന്നതായിരിക്കും ഉത്തമം. ഈ ഉണ്ടായ error എല്ലാം വാഹനതിന്റെ കണ്ട്രോൾ മൊഡ്യുളിൽ സേവ് ചെയ്തിരിക്കും.സർവീസ് സെന്ററിലെ ലെ സ്കാനർ കണക്ട് ചെയ്ത് ഈ വിവരങ്ങൾ ലാപ്ടോപ്പിലേക് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഞാനും ഒരു ഓട്ടോമേഷൻ എന്ജിനീർ ആണ്. കഴിഞ്ഞ 15 വർഷമായി സെൻസർ കാൻട്രോളർ എന്നിവയുടെ പ്രോഗ്രാം ചെയ്യുന്നു. ഇപ്പോഴും തുടരുന്നു.

ഇനി രണ്ടാമത്തെ ഭാഗം. കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി ഒരു കുറിപ്പ് എഴുതിയപ്പോൾ ശക്തൻ തമ്പുരാൻ ഫാൻസ് എനിക്കെതിരെ പൊങ്കാലിഫിക്കേഷൻസ്, ന്യായീകരിഫിക്കേഷൻസ് & കളിയാക്കൽസ് ആയി ഇറങ്ങി. MG യിൽ നിന്ന് എത്ര കിട്ടി, വാങ്ങിക്കുന്ന കാശിന് എഴുതി വാരിക്കൂട്ടുന്നുണ്ട്, MG യുടെ ഡീലറാണോ അതോ സെയിൽസ്മാൻ്റെ ബന്ധുവാണോ തുടങ്ങീ നീളുന്നു. പൊന്നു ഭക്തന്മാരെ ചില ശക്തൻ തമ്പുരാൻമാരുടെ കൂട്ട് കാശ് വാങ്ങി കുറ്റവും കുറവും എഴുതേണ്ട ആവശ്യം ദൈവകൃപയാൽ എനിക്കില്ല. അതിനാഗ്രഹവുമില്ല. എന്തേ പ്രമുഖർക്ക് മാത്രമേ വാഹനങ്ങളെപ്പറ്റി എഴുതാവു എന്നുണ്ടോ? ഞാനും നിങ്ങളെ പോലൊരു വണ്ടി പ്രാന്തനാണുവേ.. ജീവിതത്തിൻ്റെ കുറേ സമയം ഇതിനു വേണ്ടി കളഞ്ഞതുമാ. ഞാനെൻ്റെ ആദ്യ പോസ്റ്റിലും പറഞ്ഞിരുന്നു. ഞാൻ MG ഫാൻ ഒന്നുമല്ല. ആ കമ്പനിയോട് വിരോധവുമില്ല. ഒന്നുമില്ലങ്കിൽ നിങ്ങടെ തമ്പുരാൻ തന്നെ നാവെടുത്താൽ 100 വട്ടം പ്രമോട്ട് ചെയ്തതല്ലേ? പക്ഷേ സ്വാർത്ഥ ലക്ഷ്യങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി ഫാൻസ് സപ്പോർട്ടിൻ്റെ ബേസിൽ ചിലർ കാണിക്കുന്ന ഷോ ഓഫിനെതിരെ എഴുതണമെന്ന് തോന്നി. കൂടാതെ ടിയാൻ്റെ പോസ്റ്റിൽ ഒരു കമൻ്റിട്ടപ്പോൾ ചില അന്ധ ഭക്തന്മാരുടെ പരിധി വിട്ട മറുപടികൾ ആദ്യ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചു. അതിന് കിട്ടിയ ചില കമൻ്റുകൾ ഈ പോസ്റ്റിലേക്ക് വഴി തെളിച്ചു. ആ സെഗ്മൻ്റിൽ എൻ്റെ ഇഷ്ടം വാഹനം എൻഡിവർ തന്നെയാണ്. അന്നും ഇന്നും എന്നും.

ഇനി മൂന്നാമത്തെ ഭാഗം. ഇതിലൊരു 10 ലക്ഷത്തിൻ്റ കഥയില്ലേ ഭക്തൻസ്? ഗ്ലോസ്റ്ററിന് 10 ലക്ഷം പ്രമുഖൻ ഡിസ്കൗണ്ട് ചോദിച്ചെന്ന് പത്രവാർത്ത വന്നശേഷം ഓൻ തന്നെ സമ്മതിക്കുന്നു. കൂടാതെ തൻ്റെ പഴയ MG ഹെക്ടർ എടുത്ത വിലയ്ക്ക് എടുക്കണമെന്നും ടിയാൻ ആവശ്യപ്പെട്ടു എന്ന് പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും എഴുതി. ഇനി ഈ വ്യവസ്ഥ കമ്പനി അംഗീകരിച്ചിരുന്നെങ്കിൽ ഇങ്ങനെ വല്ല സംഭവവികാസങ്ങളും ഉണ്ടാകുമായിരുന്നോ? പുള്ളി പണ്ട് ഹെക്ടറിനെപ്പറ്റി ഇട്ടപ്പോലെ ഗ്ലോസ്റ്ററിനെയും പുകഴ്ത്തി അന്തഭക്തൻസിന് രോമാഞ്ചമുണർത്തുന്ന ഒരു വ്ളോഗ് അങ്ങ് കാച്ചിയേനെ. ഇമ്മാതിരി കപട ഓൺലൈൻ വാഹന റിവ്യുവർമാർക്കും ഭീഷണിക്കും അവസാനം വഴങ്ങിക്കൊടുക്കാതിരുന്ന കേരള MGക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്.

കൊള്ളാം. ഈ ഗഡിക്ക് നല്ലവണ്ണം വണ്ടി ഓടിക്കാനറിയാം. അതിലുള്ള ഓരോ ബട്ടണും എന്താന്ന് മുൻപേ പഠിച്ചിട്ടാ കയറി ഇരിക്കുന്നത്. അല്ലാണ്ട് ചില വെട്ടുകിളികളിട്ട പോലെ ടാറില്ലത്ത നേരെയുള്ള പ്രതലത്തിൽ ഓടിച്ച് ഓരോ ബട്ടണും ഞെക്കി നോക്കി “ഇപ്പൊ വ്യത്യാസമില്ല.” “ഇപ്പൊ ചെറിയ വ്യത്യാസം.” ഇതിലെ ലത് എവിടെ, ഇത് എന്നതാ എന്ന് ചോദിച്ച് വീഡിയോ ഇടുക അല്ല.
പിന്നെ ഇരുന്ന് മൊത്തം കുറ്റം പറച്ചിലും. ഞാൻ എൻ്റെ പഴയ കുറുപ്പിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഇത് ചിലപ്പോൾ 10000 ത്തിൽ ഒരു വാഹനത്തിന് മാത്രം വന്ന താത്കാലിക പ്രെസനം ആകാമെന്ന്. പക്ഷേ ഭക്തന്മാർ ഓടിനടന്ന് കമൻ്റാടെ കമൻ്റ്; ടിയാനും പറഞ്ഞിട്ടുണ്ടല്ലോ ഇത് ആ ഒരു വാഹനത്തിൻ്റെ മാത്രം പ്രശ്നമാകാം എന്ന്. ശരിയാണ് ഫോട്ടോയിലും തലകെട്ടിലും എല്ലാം വെണ്ടക് അക്ഷരത്തിൽ MG ഗ്ലോസ്റ്റർ ഓഫ്‌റോഡ് ഫെയിൽഡ് ട്രാൻസ്മിഷൻ എറർ എന്ന് എഴുതി വച്ച ശേഷം അതിനുള്ളിൽ 100 തവണ ഓഫ് റോഡിoഗിന് കൊള്ളില്ല എന്ന് ഗുരുവും ശിഷ്യനും പറഞ്ഞ ശേഷം എപ്പോഴോ ഒരു പ്രാവശ്യം ടിയാൻ പറഞ്ഞു ഇത് ഈ ഒരു വണ്ടിയുടെ പ്രശ്നമായിരിക്കാം എന്ന്. തലക്കെട്ടേ മിക്കവരും നോക്കു. അല്ലാണ്ട് ആരെടേ ഈ so called or self called “Auto journalist” ൻ്റെ ഒക്കെ വീഡിയോ കാണാൻ പോകുന്നത്. ഇല്ലേൽ ഓടിച്ചു വിട്ടു കാണും. ഭക്തന്മാർ ഈ ന്യായം പറഞ്ഞപ്പോൾ ഓടിക്കാതെ കണ്ടു. ശരിയാണ് ഒരിക്കൽ പുള്ളി പറയുന്നുണ്ട്. പിന്നെ വയനാട്ടിൽ നിന്ന് കെട്ടി വലിച്ചൊന്നുമല്ലല്ലോ കോഴിക്കോട്ടേക്ക് തിരിച്ച് ആ വാഹനം കൊണ്ടുപോയത്. പ്രമുഖർ ഓടിച്ചു തന്നെയല്ലേ.

ഇനി അവസാന ഭാഗം.കഴിഞ്ഞ പോസ്റ്റിൽ 4×4 നെപ്പറ്റിയും ക്‌നോബ് നെപ്പറ്റിയും ഒക്കെ പറഞ്ഞപ്പോൾ ഞാൻ ടൊയോട്ട ഫോർച്ചുനർ 4 ലിറ്റർ V6 പെട്രോൾ മോഡലിന്റെ ൻ്റ ക്‌നോബ് ഫോട്ടോ ഇട്ടപ്പോൾ ചില ഭക്ത വെട്ടുകിളികൾ അയ്യേ പോസ്റ്റ്മാൻ എന്തൊരു പൊട്ടനാ.. 4 ലിറ്റർ ഫോർച്ചുനർ ഓ.. 2.8 ലിറ്ററാടേ എന്ന് കളിയാക്കി എഴുതിയിരുന്നു. നെറ്റിലൊക്കെ സെർച്ച് ചെയ്ത് അങ്ങനെ വണ്ടി ഉണ്ടെന്ന് ചിലർ specs സഹിതം ഇട്ടപ്പോഴും ഇവറ്റകൾക്ക് വിശ്വസിക്കാൻ പാട്. പിന്നെ കമൻ്റ് ഇന്ത്യയിലില്ല, പാകിസ്ഥാനിലില്ല, ഓസ്ത്രേലിയയിലില്ല എന്നൊക്കെയായി. ഞാൻ ഇന്ത്യയിലുണ്ടെന്ന് എഴുതിയില്ലല്ലോ കിളീസ്. ചിലർക്ക് ബോധ്യം വന്നപ്പോൾ കമൻ്റ് മുക്കി. മുക്കാത്ത ഒരു സ്ക്രീൻ ഷോട്ട് കമൻ്റായി ഇടാം… ഞാൻ കഴിഞ്ഞ 8 മാസമായി V6 4 ലിറ്റർ ഫോർച്ചുനർ ഉപയോഗിക്കുന്നു. ഇന്നു രാവിലത്തെ ഫോഗിലുള്ള ഒരു ചിത്രവും ഇടാം. പ്രമുഖരല്ലാത്ത വണ്ടി പ്രാന്തന്മാർക്കും മനസിലുള്ളത് എഴുതാമെടേ… വണ്ടി സ്നേഹം & എഴുത്ത് ആരുടെയും കുത്തക ഒന്നുമല്ല ”

ഇങ്ങനെയായിരുന്നു ആ ഒരു ഫേസ്ബുക് പോസ്റ്റ്, വാഹനങ്ങളെ കുറിച്ചു വ്യെക്തമായി അറിയാവുന്ന ഏതൊരു വ്യെക്തിക്കും ഈ മേൽപറഞ്ഞ കാര്യങ്ങൾ മനസിലാകുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

New launch

ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് MVD നേരിട്ട് നൽകും

അടുത്തമാസം മുതൽ പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറുകയാണ്. വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കത്തിലേക്…

New launch

ഏതർ 450 എക്‌സ് എത്തുന്നു

ഇന്ത്യൻ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങലോഡ് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഇരുചക്ര ഇലക്ട്രിക് വാഹന നിര്മാതാക്കളിൽ ഒന്നാമനാണ് ഏതർ എനർജി.എതർ 450x എന്ന 125 സിസി വിഭാഗത്തിൽ പെടുന്ന…

Car care tips

വാഹനങ്ങളുടെ വാറന്റി അറിഞ്ഞിരിക്കേണ്ടത്

പുതിയതായി എന്ത് മേടിച്ചാലും ആ ഒരു വസ്തുവിന് വാറന്റി അല്ലെങ്കിൽ ഗ്യാരന്റി എന്നിവ ഉണ്ടാകും. അതുപോൾതന്നെയാണ് ഒരു പുത്തൻ വാഹനം മേടിച്ചാലും, പുതിയൊരു കാർ മേടിച്ചാൽ നാം…

Car care tips Technical

TC- AMT ട്രാൻസ്മിഷൻ, അറിഞ്ഞിരികേണ്ടത്

നമ്മുടെ ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് ശ്രേണിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടു ഇനം ഗിയർ ബോക്സുകളയ ടോർക് കൺവെർട്ടർ , AMT എന്നിവയെ പറ്റിയാണ്…

New launch

മഹീന്ദ്ര ബോലെറോ- വില വർധിപ്പിക്കുന്നു

വാഹന പ്രേമികൾക്കിടയിലെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആണ് മഹീന്ദ്ര ബൊലേറോ. 2020 മാർച്ചോടുകൂടി ബൊലേറോ ഫേസ്‌ലിഫ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ ഒരു വിഭാഗത്തിൽ പെടുന്ന മോഡലുകൾക്…

New launch

ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതാണ് ഹാർലി ഇന്ത്യൻ വിപണിയോട് മുഖം തിരിക്കാൻ കാരണം.വളരെ വലിയ…

Technical

വിമാനത്തിലെ ബ്ലാക് ബോക്സ് എന്താണെന്ന് അറിയാമോ ?

ഒരു വിമാനം അപകടത്തിൽ പെട്ടത്തിനുശേഷം അതിനെക്കുറിച്ചു അന്വേഷണം നടത്തുമ്പോൾ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് വിമനതൻറ്റെ  ബ്ലാക് ബോക്‌സ്. എന്താണ്  ബ്ലാക് ബോക്‌സ് എന്നു പറയുന്നത്? ബ്ലാക്ക്…

Car care tips Technical

എഞ്ചിൻ കൂളന്റ് അറിഞ്ഞിരികേണ്ട കാര്യങ്ങൾ

ഒരു ഓട്ടോമൊട്ടീവ് എഞ്ചിൻ വർക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വളരെ വലിയ താപനിലയെ ഒരു പരിധിക്കുള്ളിൽ നിലനിർത്താൻ ഉപയോഗിക്കുന്ന കാര്യങ്ങളിൽ  ഒന്നാണ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന കൂളന്റ് അഥവാ ആന്റിഫ്രീസ്.…

New launch

സോണറ്റ് – കിയയുടെ പുതിയ ആയുധം

ചുരുങ്ങിയ കാലംകൊണ്ട് വാഹന പ്രേമികൾക്കിടയിൽ ഇടം പിടിച്ച കൊറിയൻ ബ്രാൻഡ് ആണ് കിയ. കിയ ആദ്യമായി അവതരിപ്പിച്ച സെൽടോസ് എന്ന മോഡൽ വളരെ ജനപ്രീതി നേടിയിരുന്നു അതിനു…

Car care tips Technical

ഗിയർ ബോക്സ് – ഒരു അവലോകനം

ഇന്ത്യൻ വാഹന വിപണിക്ക് പണ്ട് കാലം മുതൽ തന്നെ മാനുവൽ ഗിയർ ബോക്സുകളോട് ആയിരുന്നു താല്പര്യം. വിദേശ രാജ്യങ്ങളിലും ഏറെക്കുറെ ഇതേ ശൈലി തന്നെ ആണ് നിലനിന്നിരുന്നത്…