Modification

എഞ്ചിൻ ട്യൂണിംഗ് – ECU റീമാപ്പിങ് – വണ്ടിക്ക് എട്ടിന്റെ പണി

Summary

എഞ്ചിൻ ട്യൂണിങ് ചെയ്തു വാഹനത്തിന്റെ പവർ ടോർക്കും കൂട്ടി ഒരു പെർഫോമൻസ് കാർ ആക്കി മാറ്റാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ഈ ഒരു ട്യൂണിങ് നമ്മുടെ വാഹനങ്ങൾക് എട്ടിന്റെ പണിയായി തിരിച്ചു കിട്ടുന്ന ചില കാര്യങ്ങൾ ഉണ്ട് , അതു എന്തൊക്കെയെന്നു ഒന്നു അറിഞ്ഞിരിക്കാം എന്താണ് എഞ്ചിൻ ട്യൂണിങ് അഥവാ […]

എഞ്ചിൻ ട്യൂണിങ് ചെയ്തു വാഹനത്തിന്റെ പവർ ടോർക്കും കൂട്ടി ഒരു പെർഫോമൻസ് കാർ ആക്കി മാറ്റാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ഈ ഒരു ട്യൂണിങ് നമ്മുടെ വാഹനങ്ങൾക് എട്ടിന്റെ പണിയായി തിരിച്ചു കിട്ടുന്ന ചില കാര്യങ്ങൾ ഉണ്ട് , അതു എന്തൊക്കെയെന്നു ഒന്നു അറിഞ്ഞിരിക്കാം

എന്താണ് എഞ്ചിൻ ട്യൂണിങ് അഥവാ റീമാപ്പിങ് ?
ഒരു സ്റ്റോക് കണ്ടിഷനിൽ ഉള്ള വാഹനത്തിന്റെ എൻജിനിൽ നിന്നും പുറത്തേക്ക് വരുന്ന പവറിലും ടോർക്കിലും വ്യത്യാസം വരുത്തി ഒരു പെർഫോമൻസ് കാറാക്കി മാറ്റുവാൻ ആ വാഹനത്തിന്റെ എഞ്ചിൻ കണ്ട്രോൾ യൂണിറ്റിലെ (ECU) സോഫ്റ്റ്വെയറിൽ വരുത്തുന്ന വ്യത്യാസം ആണ് എഞ്ചിൻ ട്യൂണിങ് അഥവാ റീമാപ്പിങ് എന്നു പറയുന്നത്.എഞ്ചിൻ ട്യൂണിങ് പ്രധാനയും മൂന്നു തരത്തിൽ ആണ് ഉള്ളത്.

ആദ്യത്തേത് റീമാപ്പിങ് അഥവാ റീഫ്ലാഷിങ് – വാഹനത്തിൽ കൊടുത്തിരിക്കുന്ന ECU യിൽ വാഹന നിർമാണ കമ്പനി നൽകിയിരിക്കുന്ന സോഫ്റ്റ്വെയറിൽ മറ്റൊരു സോഫ്റ്വെയർ പ്രോഗ്രാം ചെയ്ത് പവർ/ടോർക് എന്നിവയിൽ വരുത്തുന്ന വെത്യസം ആണ് റീമാപ്പിങ് അഥവാ റീഫ്ലാഷിങ്. മറ്റൊന്നു ബിഗി ബാക് ECU ട്യൂണിംഗ് – വാഹനത്തിന് കമ്പനി നൽകിയിരിക്കുന്ന ECU കൂടാതെ മറ്റൊരു ECU ഘടിപ്പിക്കുന്ന രീതി ആണ് ബിഗി ബാക് ECU ട്യൂണിങ്. വാഹനത്തിന്റെ പ്രവർതനങ്ങൾക് സഹായിക്കുന്ന സെൻസറുകളുടെ ഡാറ്റ/വിവരങ്ങൾ ബിഗി ബാക് ECU വഴി കടത്തി വിട്ട് വാഹനത്തിനു പവർ കൂട്ടുന്ന രീതി. മൂന്നാമത്തേത് സ്റ്റാൻഡ് ആലോൻ ECU ട്യൂണിങ് – കമ്പനി നൽകിയിരിക്കുന്ന ECU എടുത്ത് മാറ്റി പുതിയ ഒരു സോഫ്റ്റ്വെയർ ചെയ്തിരിക്കുന്ന ECU വെക്കുന്നതാണ് ഈ ഒരു ട്യൂണിങ് സിസ്റ്റം.

നമ്മുടെ നാട്ടിൽ കൂടുതലും റീമാപ്പിങ്/റീഫ്ലാഷിങ് എന്ന രീതിയിലാണ് എഞ്ചിൻ ട്യൂണിങ് ചെയ്‌ത് വരുന്നത്. Software വെത്യസം വരുത്തുന്നതിലൂടെ എങ്ങനെ വാഹനത്തിന്റെ പവർ കൂടുന്നു എന്നു ചിന്തക്കുന്നവർ ഉണ്ടാകും ? വാഹനത്തിന്റെ എയർ ഫ്യുവൽ റേഷ്യോയിൽ വരുത്തുന്ന വെത്യസം ആണ് ഈ റീമാപ്പിങ് എന്നു പറയുന്നത്. ഒരു വാഹനം സ്റ്റാർട്ട് ചെയുന്നത് മുതൽ ആ എഞ്ചിന്റെ മാക്സിമം പവർ പുറത്തേക്ക് തരുന്നതു വരെയും, കൂടാതെ വിവിധ ഡ്രൈവിംഗ് കണ്ടീഷൻ അനുസരിച്ചുമുള്ള എയർ ഫ്യുവൽ റേഷ്യോ ആ വാഹനതിന്റെ ECU ഇലെ സോഫ്റ്റ്വെയറിൽ കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ടാകും. ഇങ്ങനെ രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഒരു മഴവിൽ നിറത്തിലുള്ള ടേബിളിൽ ആണ് (fig 2) ആ ടേബിളിന് പറയുന്ന പേരാണ് ലുകപ് ടേബിൾ എന്നു. അതിൽ നൽകിയിരിക്കുന്ന റീഡിങ്ങുകൾക്കു വരുത്തുന്ന വെത്യസം വലിയ തോതിൽ വാഹനത്തിന്റെ പവറിനെ വെത്യാസപ്പെടുത്തുന്നു. ഉദാഹരണത്തിന് 1ml ഫ്യുവൽ സ്‌പ്രേ ചെയ്‌ണ്ടിടത് 1.5ml സ്‌പ്രേ ചെയ്താൽ കൂടുതൽ പവർ ലഭിക്കുന്നു.

റീമാപ്പിംഗ് ചെയ്താൽ കിട്ടുന്ന എട്ടിന്റെ പണികൾ താഴെ കൊടുക്കുന്നു.ഒന്ന് വാഹനത്തിന്റെ വാറന്റി നഷ്ടപ്പെടും – ECU സോഫ്റ്റ്വെയറിൽ വരുത്തുന്ന മാറ്റം വാഹന നിർമാതാകൾക്ക് കാലിബറേഷൻ നമ്പർ വഴി കണ്ടുപിടിക്കാൻ സാധിക്കും , ഇങ്ങനെ പിടിക്കപ്പെട്ടാൽ എൻജിൻ , ഗിയർ ബോക്‌സ് എന്നിവയുടെ വാറന്റി നഷ്ടപ്പെട്ടേക്കാം. മറ്റൊന്ന് ഇൻഷുറൻസ് പോളിസി നഷ്ടപെടാനുള്ള സാധ്യതയാണ് ഒരു ആക്സിഡന്റ് ക്ലെയിം ചെയുന്ന സമയത്ത് റീമാപ്പിംഗ് ചെയ്തതായി ബോധ്യപ്പെട്ടാൽ ഇൻഷുറൻസ് ക്ലെയിം റീജക്ക്ട് അവനുള്ള സാധ്യതയേറെയാണ്. മറ്റൊന്ന് മൈലേജ് കുത്തനെ ഇടിയാണുള്ള സാധ്യധയും ഉണ്ട്, കാരണം കൂടുതൽ ഫ്യുവൽ ഇന്ജക്ട്ട് ചെയ്യുന്നത് മൈലേജ് ഡ്രോപിന് ഇടയാക്കും.ഏറ്റവും പ്രധാനപ്പെട്ടത് എൻജിന്റെ ആയുസ് കുറയുമെന്നതാണ് കൂടുതൽ പവർ ലഭിക്കാൻ കൂടുതൽ ഫ്യുവൽ ഇന്ജക്ട്ട് ചെയ്യുന്നത് കൂടുതൽ ചൂട് പുറപ്പെടുവിക്കുന്നു. എൻജിന് താങ്ങാവുന്നതിലപ്പുറം ചൂട് ഉണ്ടാകുന്നത് എൻജിൻ പാർട്സുകക്ക് പെട്ടന്ന് തേയ്മാനം സംഭവിക്കുന്നു , ഇത് എഞ്ചിൻ പണി പെട്ടന്ന് കിട്ടാനുള്ള സാധ്യധയും വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

New launch

ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് MVD നേരിട്ട് നൽകും

അടുത്തമാസം മുതൽ പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറുകയാണ്. വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കത്തിലേക്…

New launch

ഏതർ 450 എക്‌സ് എത്തുന്നു

ഇന്ത്യൻ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങലോഡ് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഇരുചക്ര ഇലക്ട്രിക് വാഹന നിര്മാതാക്കളിൽ ഒന്നാമനാണ് ഏതർ എനർജി.എതർ 450x എന്ന 125 സിസി വിഭാഗത്തിൽ പെടുന്ന…

Car care tips

വാഹനങ്ങളുടെ വാറന്റി അറിഞ്ഞിരിക്കേണ്ടത്

പുതിയതായി എന്ത് മേടിച്ചാലും ആ ഒരു വസ്തുവിന് വാറന്റി അല്ലെങ്കിൽ ഗ്യാരന്റി എന്നിവ ഉണ്ടാകും. അതുപോൾതന്നെയാണ് ഒരു പുത്തൻ വാഹനം മേടിച്ചാലും, പുതിയൊരു കാർ മേടിച്ചാൽ നാം…

Car care tips Technical

TC- AMT ട്രാൻസ്മിഷൻ, അറിഞ്ഞിരികേണ്ടത്

നമ്മുടെ ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് ശ്രേണിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടു ഇനം ഗിയർ ബോക്സുകളയ ടോർക് കൺവെർട്ടർ , AMT എന്നിവയെ പറ്റിയാണ്…

New launch

മഹീന്ദ്ര ബോലെറോ- വില വർധിപ്പിക്കുന്നു

വാഹന പ്രേമികൾക്കിടയിലെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആണ് മഹീന്ദ്ര ബൊലേറോ. 2020 മാർച്ചോടുകൂടി ബൊലേറോ ഫേസ്‌ലിഫ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ ഒരു വിഭാഗത്തിൽ പെടുന്ന മോഡലുകൾക്…

New launch

ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതാണ് ഹാർലി ഇന്ത്യൻ വിപണിയോട് മുഖം തിരിക്കാൻ കാരണം.വളരെ വലിയ…

Technical

വിമാനത്തിലെ ബ്ലാക് ബോക്സ് എന്താണെന്ന് അറിയാമോ ?

ഒരു വിമാനം അപകടത്തിൽ പെട്ടത്തിനുശേഷം അതിനെക്കുറിച്ചു അന്വേഷണം നടത്തുമ്പോൾ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് വിമനതൻറ്റെ  ബ്ലാക് ബോക്‌സ്. എന്താണ്  ബ്ലാക് ബോക്‌സ് എന്നു പറയുന്നത്? ബ്ലാക്ക്…

Car care tips Technical

എഞ്ചിൻ കൂളന്റ് അറിഞ്ഞിരികേണ്ട കാര്യങ്ങൾ

ഒരു ഓട്ടോമൊട്ടീവ് എഞ്ചിൻ വർക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വളരെ വലിയ താപനിലയെ ഒരു പരിധിക്കുള്ളിൽ നിലനിർത്താൻ ഉപയോഗിക്കുന്ന കാര്യങ്ങളിൽ  ഒന്നാണ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന കൂളന്റ് അഥവാ ആന്റിഫ്രീസ്.…

New launch

സോണറ്റ് – കിയയുടെ പുതിയ ആയുധം

ചുരുങ്ങിയ കാലംകൊണ്ട് വാഹന പ്രേമികൾക്കിടയിൽ ഇടം പിടിച്ച കൊറിയൻ ബ്രാൻഡ് ആണ് കിയ. കിയ ആദ്യമായി അവതരിപ്പിച്ച സെൽടോസ് എന്ന മോഡൽ വളരെ ജനപ്രീതി നേടിയിരുന്നു അതിനു…

Car care tips Technical

ഗിയർ ബോക്സ് – ഒരു അവലോകനം

ഇന്ത്യൻ വാഹന വിപണിക്ക് പണ്ട് കാലം മുതൽ തന്നെ മാനുവൽ ഗിയർ ബോക്സുകളോട് ആയിരുന്നു താല്പര്യം. വിദേശ രാജ്യങ്ങളിലും ഏറെക്കുറെ ഇതേ ശൈലി തന്നെ ആണ് നിലനിന്നിരുന്നത്…